Skip to main content

മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 22)

     തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മേഖലയില്‍ സ്വന്തമായി വീട് എന്ന സ്വപ്നത്തിന് ഇന്ന് (നവംബര്‍ 22) സാക്ഷാത്ക്കാരമാകും.  മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് അഞ്ചുതെങ്ങില്‍ ഫിഷറീ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും.  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭവന നിര്‍മാണ ധനസഹായവിതരണം നടത്തും.
    ഭൂരഹിത - ഭവന രഹിതരായവര്‍, കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍, കടല്‍തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.  ആദ്യഘട്ടമായി 1800 മത്സ്യതൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 180 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഭൂമി വാങ്ങിയ 162 ഗുണഭോക്താക്കള്‍ക്ക് ആധാരവും വിതരണം ചെയ്യും.  
    അഞ്ചുതെങ്ങ് ഹോളി സ്പിരിറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലോക്‌സഭാംഗങ്ങളായ ഡോ. എ. സമ്പത്ത്, ഡോ. ശശി തരൂര്‍, എം.എല്‍.എ മാരായ വി. ജോയി, കെ. ആന്‍സലന്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുക്കും.  
(പി.ആര്‍.പി 1909/2017)
 

date