Skip to main content
പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിംഗില്‍ വനിത കമ്മീഷന്‍ അംഗം  അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പരാതികള്‍ കേള്‍ക്കുന്നു.

വനിതാ കമ്മീഷന്‍ സിറ്റിംഗ്:  15 പരാതികള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ സിറ്റിംഗില്‍ 15 പരാതികള്‍ തീര്‍പ്പാക്കി.  സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിംഗില്‍  കമ്മീഷനു ലഭിച്ച 50 കേസുകളില്‍ ഏഴ് പരാതികള്‍ വിശദമായ റിപ്പോര്‍ട്ടിനായി അയച്ചു.  28 പരാതികളില്‍ മേല്‍ കൂടുതല്‍ വിശദാംശങ്ങള്‍  ലഭിക്കേണ്ടതിനാല്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
സിറ്റിംഗില്‍ വനിത കമ്മീഷന്‍ അംഗം  അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, പാനല്‍ അഭിഭാഷകരായ അഡ്വ. കെ.ജെ. സിനി, അഡ്വ. എസ്. സീമ, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരായ രമ്യ കെ തോപ്പില്‍, മജിദ മാഹിന്‍ എന്നിവര്‍ സ്ത്രീകള്‍ നേരിടുന്ന  വിവിധ പ്രശ്നങ്ങളില്‍ മേലുള്ള പരാതികള്‍ കേട്ടു.

date