Skip to main content
ഫോട്ടോ- മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ക്യാമ്പയിനില്‍ പങ്കെടുത്തവര്‍

മലമ്പുഴ ഉദ്യാനത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

 

പാലക്കാട് ഗവ പോളിടെക്‌നിക് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ഡി.ടി.പി.സി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക്  കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍ സീമ മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്,കെ. സുധീര്‍, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

 

 

date