Skip to main content

ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഹൈഡ്രോതെറാപ്പി ആരംഭിച്ചു

 

ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ യോഗ പ്രകൃതി ചികിത്സാ വിഭാഗത്തില്‍ ഹൈഡ്രോതെറാപ്പി  വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ത്തവ പ്രശ്‌നം, മലബന്ധം, രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് ഹിപ്പ്ബാത്ത്, സ്‌പൈനല്‍ ബാത്ത്, അണ്ടര്‍ വാട്ടര്‍ മസാജ് തുടങ്ങിയ ചികിത്സ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷിബു അറിയിച്ചു.  ജീവിതശൈലി രോഗങ്ങള്‍ക്ക് യോഗ തെറാപ്പി എല്ലാ ദിവസവും പ്രകൃതി ചികിത്സ വിഭാഗത്തില്‍ നടക്കുന്നുണ്ട്.

date