കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
കടുത്ത വേനല്‍ മൂലം പുഴകളും നീര്‍ച്ചാലുകളും വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിനായി റവന്യൂ വകുപ്പുമായി ചര്‍ച്ച നടത്തും.
ജലക്ഷാമവുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മലയോര മേഖലയായ റാന്നിയെ റവന്യൂ വകുപ്പുമായി ആലോചിച്ച് വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ടാങ്കറുകളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും തടയണകളുടെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ വഴി മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടന്നു വരികയാണെന്നും ജലസ്രോതസുകള്‍ കണ്ടെത്തുന്നതിന് ഭൂഗര്‍ഭജല വകുപ്പ് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments