ഓമല്ലൂര്‍ പഞ്ചായത്ത് 16 കോടി 74 ലക്ഷത്തിന്റെ ബജറ്റ്
കാര്‍ഷിക മേഖല, വെളളപൊക്ക നിവാരണം, ചെറുകിട ജലസേചനം, ടൂറിസം, ശുചിത്വം, സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍, ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി 2023-24 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ്, അഡ്വ.ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അവതരിപ്പിച്ചു. മുന്‍ബാക്കി ഉള്‍പ്പെടെ 16 കോടി 74 ലക്ഷം വരവും 16 കോടി 47 ലക്ഷം ചെലവും 27 ലക്ഷം മിച്ചവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വിഭാഗങ്ങള്‍ക്കും വീട് നിര്‍മാണത്തിന് ഒരു കോടി 20 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് 11 ലക്ഷം രൂപയും നെല്‍കൃഷിക്ക് മൂന്ന് ലക്ഷം രൂപയും കുടിവെളളത്തിന് 12 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 13.5 ലക്ഷം രൂപയും നീക്കി വെച്ചു. അങ്കണവാടി പോഷകാഹാരം 12 ലക്ഷം, മൃഗസംരക്ഷണം ഏഴ് ലക്ഷം, ശുചിത്വം 32 ലക്ഷം, റോഡ് മെയിന്റനന്‍സ് ഒരു കോടി 95 ലക്ഷം രൂപയും നോണ്‍ റോഡിന് 72 ലക്ഷം രൂപയും കൂടാതെ എംജിഎന്‍ആര്‍ഇജിഎസ് നായി രണ്ടുകോടി രൂപയും ബജറ്റ് വിഭാവനം ചെയ്തിട്ടുണ്ട്.
വയോജന ക്ഷേമം, യോഗപരിപാലനം, വനിതകള്‍ക്ക് ജൂഡോ/കരാട്ടേ പരിശീലനം, സൗരോര്‍ജ പ്ലാന്റ് തുടങ്ങിയവയും ബജറ്റില്‍ ലക്ഷ്യമിടുന്നു.
- Log in to post comments