Skip to main content

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക്  എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
  യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവരും ആയിരിക്കണം.യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
ഫോണ്‍ : 04735 256577. 

date