Skip to main content

മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം ധനസഹായ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായ പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.bcdd.kerala.gov.inwww.egrantz.gov.in  ലും ലഭിക്കും. വിവിധ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്സ് മുഖേന റിവേര്‍ട്ട് ചെയ്ത അപേക്ഷകളിലെ ന്യുനത പരിഹരിച്ച്  മാര്‍ച്ച് 10 നകം ഓണ്‍ലൈനായി തിരികെ നല്‍കണം. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കരട് പട്ടികയില്‍ ആക്ഷേപമുണ്ടെകില്‍ ബന്ധപ്പെട്ട രേഖയുമായി മാര്‍ച്ച് 14 നകം പാലക്കാട് മേഖലാ ഓഫീസിലോ bcddpkd@gmail.com ലോ അറിയിക്കാം. തിയതി കഴിഞ്ഞുള്ള  അവകാശ വാദങ്ങള്‍ പരിഗണിക്കുന്നതല്ലെന്ന് മേഖലe ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു  ഫോണ്‍ - 0491 2505663

date