Skip to main content

ജലസേചന കുളം നിര്‍മ്മിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തി പൂതംകര മൂന്നാം വാഡില്‍ നിര്‍മ്മിച്ച ജലസേചന കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ്  ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍, മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 104804 രൂപ അടങ്കല്‍ വകയിരുത്തിയ പ്രവൃത്തിയില്‍ 22 തൊഴിലാളികള്‍ 13 ദിവസം കൊണ്ട് കുളം നിര്‍മ്മിക്കുകയും 286 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

date