Skip to main content

കൊച്ചു പമ്പ ഡാം തുറക്കും

ശബരിമല മീന മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത  ഉറപ്പാക്കാനും  നദി ശുചീകരണത്തിനായും  കൊച്ചു പമ്പ വിയറില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മാര്‍ച്ച്  14 മുതല്‍ മാര്‍ച്ച്  19 വരെയാണ് അനുമതി.

date