Skip to main content

മെഴുവേലി ഗവ മോഡല്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 18ന്

മെഴുവേലി ഗവ മോഡല്‍ എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അനുമോദന സമ്മേളനവും മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സാന്ത്വന സ്പര്‍ശം ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും. എല്‍എസ്എസ് വിജയികളെ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ അനുമോദിക്കും. എന്‍ഡോവ്‌മെന്റ് വിതരണം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ നിര്‍വഹിക്കും. സമ്മാനദാനം പന്തളം ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബി. അനീഷ്മോന്‍ നിര്‍വഹിക്കും

date