Skip to main content

അറിയിപ്പുകൾ -1

ഒറ്റത്തവണ തീർപ്പാക്കൽ

വ്യവസായ വകുപ്പിൽ നിന്നും മാർജിൻ മണി വായ്പ കൈപ്പറ്റി കുടിശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടവാക്കേണ്ട തുകയുടെ 50% ആദ്യവും ബാക്കി തുക ജൂൺ 3നകം രണ്ട് ഗഡുക്കളായും അടയ്ക്കാവുന്നതാണെന്ന് ജനറൽ മാനേജർ അറിയിച്ചു. പിഴപ്പലിശ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പലിശയിൽ 50% ഇളവ് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യത്തിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ കേന്ദ്രത്തിലോ വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 0495- 2765770, 0495 2766563
 

ഇ.ഇ.പി പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കണം  

മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിയ്ക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി) - പദ്ധതിയുടെ  മെഡിക്കൽ/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022-23 വർഷത്തെ കരട് ഗുണഭോക്തൃ പട്ടിക  www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും, ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിലും ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ന്യൂനതയുള്ള അപേക്ഷകർ മാർച്ച് 25 നകം പരിഹരിച്ച് തിരികെ സമർപ്പിക്കണം. പ്രസ്തുത തിയ്യതിക്കുള്ളിൽ ന്യൂനതകൾ പരിഹരിച്ച് ലഭ്യമാക്കാത്തവരെ ഒഴിവാക്കുന്നതും, ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ സാധ്യതാ പട്ടികയിൽ നിന്നും ആനുപാതിക എണ്ണം ഗുണഭോക്താക്കളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതുമാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2377786

അറിയിപ്പ് 

കോഴിക്കോട്, വടകര റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി യോഗം ഏപ്രിൽ 11 ന് രാവിലെ 10.30 ന് കലക്ടറേറ്റിൽ ചേരുമെന്ന് റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
 

date