Skip to main content

കുടുംബശ്രീ വാർഷികം ആഘോഷിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ വാർഷികം ആഘോഷിച്ചു. ലിന്റോ ജോസഫ്  എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായിരുന്നു. സബ് ഇൻസ്‌പെക്ടർ രമ്യ ഇ.കെ. മുഖ്യതിഥിയായി. മുൻ സി ഡി എസ് ചെയർപേഴ്സൺ റെജി ജോൺ, മുതിർന്ന കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചു. മെഗാ തിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറി. 

പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ്, റോസ്‌ലി ജോസ്, വി.എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ, മോളി തോമസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി ബിജേഷ്, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് കുമാർ, അസി. സെക്രട്ടറി അജിത് പി.എസ്. എന്നിവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജമോൾ സ്വാഗതവും വൈസ് ചെയർപേഴ്സൺ സോളി ജോസഫ് നന്ദിയും പറഞ്ഞു.

date