Skip to main content

അറിയിപ്പുകൾ-2

 

 

സൗജന്യ പരിശീലന ക്ലാസുകൾ 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ -എക്സാമിനേഷൻ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ എഴുതുന്നവർക്കായി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ആറു മാസമായിരിക്കും പരിശീലന കാലാവധി. താല്പര്യമുള്ളവർ ജാതി, വരുമാനം (പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല) വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച്‌ 31ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങൾക്കും 9446243264, 9446833259, 9744552406, 8547853718 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് "FORM" എന്ന് വാട്ട്സാപ്പ് ചെയ്യുക.

 

 

 

പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ഹോട്ടൽ മാനേജ്‍മെൻറ് ബിരുദം നേടുന്നതിന് ടൂറിസം വകുപ്പിന്റെ കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനെജ്‌മെന്റിൽ അവസരം. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ്  ആൻഡ്  കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ  മുഖേനയാണ് പ്രവേശനം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു /തത്തുല്യ പരീക്ഷ പാസ്സായവർക്കും/അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷക്ക് കോഴിക്കോട് സെൻറർ ഉണ്ട്. അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 27ന്. ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത അഖിലേന്ത്യാ പൊതു പ്രവേശന പരീക്ഷ മെയ്  14ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495-2385861.
 

date