Skip to main content

എംപ്ലോയബിലിറ്റി സ്‌കില്‍സ്  ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ്  ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 24 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം. എം.ബി.എ/ബിബിഎ/ ഡിഗ്രി /ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഡി.ജി.റ്റി യുടെ ഏതെങ്കിലും  സ്ഥാപനത്തില്‍ നിന്നും  ഹ്രസ്വകാല റ്റിഒറ്റി കോഴ്സ് പൂര്‍ത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ് /ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും നേടിയിരിക്കണം. ഫോണ്‍ : 04792452210. 

date