Skip to main content

ലോക ജലദിനം: ജല തീര യാത്ര സംഘടിപ്പിച്ചു 

 

ലോക ജലദിനത്തിൻെറ ഭാഗമായി ചേളന്നൂർ ഗ്രാമപഞ്ചായത്ത്, ജൽജീവൻ മിഷൻ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ജലതീര യാത്ര സംഘടിപ്പിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. ഗ്രീൻ കേരള മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി.

ജൽ ജീവൻ മിഷൻ ജില്ലാതല ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി. ജാനകി ജലദിന സന്ദേശം നൽകി. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി പഞ്ചായത്ത് കൺവീനർ ശശികുമാർ ചേളന്നൂർ ജലസംരക്ഷണ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സുരേഷ്കുമാർ, സി.പി. നൗഷീർ, പി.കെ.കവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പ്രകാശൻ, എം.കെ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച ജലസംരക്ഷണ പ്രവർത്തകരായ എളേടത്ത് പൊയിൽ ചന്ദ്രൻ നായർ, വാവിൽ മീനു എന്നിവരെ  ചടങ്ങിൽ ആദരിച്ചു.

date