Skip to main content

തൊഴിലാളി ക്ഷേമനിധി ബോർഡ്  യോഗം ചേർന്നു

 

തൊഴിലാളി - തൊഴിലുടമ പ്രതിനിധികൾ, തൊഴിലാളി യൂണിയനുകൾ എന്നിവർക്കായി കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച യോഗം ബോർഡ് മെമ്പർ അഡ്വ. ആർ സച്ചിത്ത്  ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് ക്ഷേമനിധി ബോർഡ് മാറുകയാണെന്നും ഓൺലൈൻ സേവനങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസിസ്റ്റന്റ് ലേബർ ഓഫീസർ എൽ എൻ അനൂജ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ രാജീവ്, കെ.വി പ്രമോദ്, പി.കെ നാസർ, എൻ സുബൈർ, അഷ്റഫ് മുത്തേടത്ത് എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് പി. ലത സ്വാഗതവും ഓഫീസ് സ്റ്റാഫ് കെ.പി സുമൻലാൽ നന്ദിയും പറഞ്ഞു.

date