Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ  വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനം നേടുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയർ സർവീസ് ടെക്നീഷ്യൻ, യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് എന്നീ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് & ബി.പി.ഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്‌വർക്കിംഗ് പ്രൊഫഷണൽ , അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം എന്നീ കോഴ്‌സുകൾക്ക് പ്ലസ്ടു/വി.എച്ച്.എസ്.സി ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0495-2301772 , 8590605275 

 

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ (മാർച്ച്‌ 31വരെ) കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ  ക്ഷണിച്ചു. അടങ്കൽ തുക : 240000/.  ഏപ്രിൽ 5 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 8943399346 

 

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഐ. ടി എനാബിൾഡ് ട്രെയിനിംഗ്, റോബോട്ടിക്‌സ്  തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ക്ലാസുകൾ ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04923 241766, 8547005029

 

date