Skip to main content

ലൈബ്രറി കൗണ്‍സില്‍ വനിത വായനോത്സവം ഇന്ന്

 

പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 25) ജില്ലയിലെ വിവിധ താലൂക്കുകളില്‍ വനിത വായനോത്സവം സംഘടിപ്പിക്കുന്നു. മണ്ണാര്‍ക്കാട് എ.എല്‍.പി സ്‌കൂളില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന്‍, ചിറ്റൂര്‍ കൊടുവായൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടുമണി, പാലക്കാട് ഗവ മോയന്‍ എല്‍.പി സ്‌കൂളില്‍ കെ. അജില, പട്ടാമ്പി ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളില്‍ കഥാകൃത്ത് എം.ബി മിനി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ നാരായണദാസ്, സി.പി ചിത്ര, സീന ശ്രീവത്സന്‍, ബിന്ദു, ടി.കെ മഞ്ജു, പി. ജിജേഷ്, സി.കെ ജയശ്രീ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി പി.എന്‍ മോഹനന്‍ അറിയിച്ചു.

date