Skip to main content

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ 'ശുചിത്വ സുന്ദര പത്തനാപുരം'

പത്തനാപുരം നഗരത്തെ ശുചിത്വ സുന്ദര ഇടമാക്കാന്‍ 'ശുചിത്വ സുന്ദര പത്തനാപുരം' പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഫണ്ടും പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

 

മലയോര ഹൈവേയുടെ ഭാഗമായി പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്ത് പുതിയ പാലം വരുന്നതോടെ ഉപയോഗശൂന്യമാകുന്ന പഴയ പാലത്തില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, നഗരത്തിലെ കാല്‍നടപ്പാതയുടെ കൈവരികളില്‍ ഹാങ്ങിങ് പ്ലാന്റുകള്‍, വഴിയോരങ്ങളില്‍ അലങ്കാര ചെടികള്‍, പുല്‍ത്തകിടികള്‍ എന്നിവ ഉള്‍പ്പെടെ ഒരുക്കുന്നതാണ് പദ്ധതി. ഹരിത കര്‍മ്മ സേനയ്ക്കാണ് മേല്‍നോട്ടവും സംരക്ഷണ ചുമതലയും.

date