Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന തീര്‍പ്പാക്കുന്നു.യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതമായിരിക്കുകയും സ്ഥാപനത്തിന് ആസ്തികള്‍ ഒന്നും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക പൂര്‍ണമായും എഴുതിത്തള്ളും. ഇതിനായി മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
മറ്റുള്ള മാര്‍ജിന്‍ മണി വായ്പകളില്‍ അതായത് റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ,യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നിവയ്ക്ക് വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ 6 ശതമാനം നിരക്കിലുള്ള പലിശയുള്‍പ്പെടെയുള്ള തുകയാണ് അടയ്ക്കേണ്ടത്. തിരിച്ചടച്ചിട്ടുള്ള തുക കിഴിച്ച് അടച്ചാല്‍ മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നവര്‍ക്ക് പലിശയുടെ 50ശതമാനം  എഴുതിതള്ളും. പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കുടിശിക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക ജൂണ്‍ മൂന്നിന് മുമ്പായി രണ്ട് ഗഡുക്കളായും അടയ്ക്കാം. റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കണം. ഗഡുക്കളായുള്ള തിരിച്ചടവില്‍ വീഴ്ച വരുന്ന പക്ഷം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2214639.            (പിഎന്‍പി 888/23)
 

date