Post Category
ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സിന് അപേക്ഷിക്കാം
സ്കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ്വകുപ്പിന്റെയുംഅംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ്യോഗ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന യോഗ്യത - ഹയര്‍ സെക്കന്‍ഡറി /തത്തുല്യ കോഴ്സിലെ വിജയം.പ്രായപരിധി 17-50(പ്രവേശന വിജ്ഞാപന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക).പഠന മാധ്യമം-മലയാളം. പഠന രീതി - ബ്ലെന്‍ഡഡ് മോഡ് (ഓണ്‍ലൈന്‍/ഓഫ് ലൈന്‍) കോഴ്സ് കാലാവധി ഒരു വര്‍ഷം (440 മണിക്കൂര്‍). കോഴ്സ് ഫീസ് -12000, പ്രവേശന ഫീസ് -500. പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 100 രൂപ പിഴയോടെ ഏപ്രില്‍ 20 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ ലൈനായി രജിസ്ട്രേഷന് നടത്താം. ഫോണ്‍ : 0471 2342950, 2342271. (പിഎന്‍പി 889/23)
date
- Log in to post comments