Post Category
രക്തദാന ക്യാമ്പ്
ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ് എസ് യൂണിറ്റിന്റെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 30 കുട്ടികള്‍ രക്തദാനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ഷൈലജ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ആര്‍ ബിന്ദു, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിസ്മയ, കൗണ്‍സിലര്‍ സുനിത, സ്റ്റാഫ് നേഴ്സ് ഉഷ, ടെക്നീഷ്യന്‍മാരായ ആന്‍സിമോള്‍, അശോകന്‍പിളള, രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 905/23)
date
- Log in to post comments