Post Category
വസ്തു നികുതി ഇളവിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് നിലവില്‍ വിമുക്ത ഭടന്‍മാര്‍/വിമുക്ത ഭടന്‍മാരുടെ ഭാര്യ/ വിമുക്ത ഭടന്‍മാരുടെ വിധവകള്‍ എന്നിവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വസ്തു നികുതി ഇളവ് 2023-24 സാമ്പത്തിക വര്‍ഷവും ലഭിക്കുന്നതിന് ആയത് സംബന്ധിച്ച സാക്ഷ്യപത്രം ഏപ്രില്‍ 10 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഏപ്രില്‍ 10 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നികുതി ഇളവിന് പരിഗണിക്കുന്നതല്ലായെന്നും നിലവില്‍ ഇളവ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഏപ്രില്‍ 10 ന് മുമ്പ് സാക്ഷ്യപത്രം സമര്‍പ്പിക്കാത്ത പക്ഷം നികുതി ഇളവ് അനുവദിക്കുന്നതല്ല എന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 912/23)
date
- Log in to post comments