Skip to main content

പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

 

പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട സമുച്ചയം ഇന്ന് (ആഗസ്റ്റ് 9) വൈകിട്ട് 5.30ന് റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിക്കും. നാല് നിലകളിലായി ഒന്‍പത് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ  പ്രവര്‍ത്തനോദ്ഘാടനവും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വ്വഹിക്കും. ഡോ.എന്‍.ജയരാജ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശശികല നായര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി സ്വാഗതവും തഹസില്‍ദാര്‍ ജോസ് ജോര്‍ജ്ജ് നന്ദിയും പറയും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഏഴ്, എട്ട് തീയതികളില്‍ പൊന്‍കുന്നത്തിന്റെ വികസന സാധ്യതകള്‍ സംബന്ധിച്ച് സെമിനാര്‍, പ്രതിഭകളെ ആദരിക്കല്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കരാട്ടെ-യോഗാ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് വിവിധ പ്രദര്‍ശനങ്ങള്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പുസത്ക പ്രദര്‍ശന-വില്പന പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന കാരിക്കേച്ചര്‍ ഷോ എന്നിവ ഉണ്ടായിരിക്കും.

                                                   (കെ.ഐ.ഒ.പി.ആര്‍-1684/18)

date