ദേശീയ വിരവിമുക്ത ദിനം നാളെ
ദേശീയ വിരവിമുക്തദിനമായ നാളെ (ആഗസ്റ്റ് 10) ജില്ലയിലെ ഒന്നു മുതല്‍ 19 വയസു വരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണ ഗുളിക നല്‍കും. ഇതോടനുബന്ധിച്ചു ഉച്ചയ്ക്ക് 12 ന് എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിക്കും. ചടങ്ങില്‍ അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന സന്ദേശം നല്‍കും. ബാലസിനിമാതാരം മമിത ബൈജു മുഖ്യാതിഥിയായിരിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ കെ. അരവിന്ദാക്ഷന്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ.വി., ഹെഡ്മാസ്റ്റര്‍ റെജി.കെ. മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ (ആരോഗ്യം) ഡോമി.ജെ എന്നിവര്‍ സംസാരിക്കും. (കെ.ഐ.ഒ.പി.ആര്‍-1685/18)
- Log in to post comments