Skip to main content

സംരക്ഷണഭിത്തി നിര്‍മിക്കുവാന്‍ 30 ലക്ഷം രൂപയുടെ ഭരണാനുമതി

കൈപ്പട്ടൂര്‍ നരിയാപുരം മഹാദേവക്ഷേത്രത്തിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുവാന്‍  30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.  കനത്ത  മഴയെ തുടര്‍ന്ന് അച്ചന്‍കോവില്‍ നദിക്കു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ശ്രീകോവിലും സംരക്ഷണഭിത്തിയും തകര്‍ന്ന് നദിയില്‍ പതിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ്  നിര്‍മാണ പ്രവര്‍ത്തി  നടത്തുക. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിനു നേരിട്ട് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തി അടിയന്തരമായി  ആരംഭിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.

date