Skip to main content
പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം എല്‍ എ നിര്‍വഹിക്കുന്നു.

സെക്കന്ററി പാലിയേറ്റീവ് ദിനാചാരണവും  കുടുംബ സംഗമവും നടത്തി

പുളിക്കീഴ് ബ്ലോക്കിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും അഡ്വ. മാത്യു ടി തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും, ചാത്തന്‍ങ്കരി സി എച്ച് സി യുടെയും, ആഭിമുഖ്യത്തിലാണ് പരിപാടി  സംഘടിപ്പിച്ചത്. പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ പാലിയേറ്റീവ് ദിന സന്ദേശം നല്‍കി. ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാല്‍, അരുന്ധതി അശോക്, സി കെ അനു, മറിയാമ്മ എബ്രഹാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, എസ് ചന്ദ്രു, കുമാര്‍, പി ആര്‍ അനുതങ്കം എന്നിവര്‍ പങ്കെടുത്തു.       (പിഎന്‍പി 1004/23)
 

date