Skip to main content
ഫോട്ടോ അടിക്കുറിപ്പ്: ട്രൈ സ്‌കൂട്ടര്‍- മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ട്രൈ സ്‌കൂട്ടര്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ നിര്‍വഹിക്കുന്നു

ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഭിന്നശേഷി വ്യക്തികള്‍ക്കുള്ള  ട്രൈ സ്‌കൂട്ടര്‍ വിതരണ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്തിന്റെ 2022-23 ലെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായാണ് ആറ് ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി ലിറ്റി കൈപ്പള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പ്രകാശ് ചരളേല്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എന്‍ മോഹനന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സുബാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധികുമാര്‍, ആനി രാജു,  അമ്പിളി പ്രസാദ്, ലൈല അലക്‌സാണ്ടര്‍,  ബാബു കൂടത്തിങ്കല്‍, ജോസഫൈന്‍ ജോണ്‍,  ഈപ്പന്‍ വര്‍ഗീസ്,  ജ്ഞാനാമണി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.    
    (പിഎന്‍പി 1021/23)
 

date