Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി സമർപ്പണം100 ശതമാനം 

 

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി സമർപ്പണം100 ശതമാനമായി. പദ്ധതി അംഗീകാരത്തിനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കോഴിക്കോട് കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, തൂണേരി ഗ്രാമ പഞ്ചായത്ത് എന്നിവർ പദ്ധതി സമർപ്പിച്ചു. ഇതോടെയാണ് ജില്ലയിലെ പദ്ധതി സമർപ്പണം100 ശതമാനമായത്.

പദ്ധതികളെ സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ യോഗത്തിൽ അവതരണം നടത്തി. കൊയിലാണ്ടി, ഫറോക്ക്, കൊടുവള്ളി നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിനും ഡി.പി.സി. അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date