Skip to main content

കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ഇന്ന്

 

ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ സിന്‍ഡിക്കേറ്റ് മാളിന് എതിര്‍വശത്ത് കരിങ്കനാട് ഇന്ന് (മാര്‍ച്ച് 30) ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവരുടെ സഹകരണത്തോടെയാണ് കുടുംബശ്രീ ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. വര്‍ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍.

date