Post Category
മണക്കടവ് വിയറില്‍ 7085.32 ദശലക്ഷം ഘനയടി ജലം ലഭിച്ചു
മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 29 വരെ 7085.32 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 164.68 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-105.07 (274), തമിഴ്നാട് ഷോളയാര്‍-507.21 (5392), കേരള ഷോളയാര്‍-4178.60 (5420), പറമ്പിക്കുളം-7426.69 (17,820), തൂണക്കടവ്-495.82 (557), പെരുവാരിപ്പള്ളം-539.81 (620), തിരുമൂര്‍ത്തി-1614.20 (1935), ആളിയാര്‍-539.26 (3864).
date
- Log in to post comments