Skip to main content

സ്‌പോട്ട് അഡ്മിഷൻ കൂടിക്കാഴ്ച ഇന്ന് (9.8.18)

 

നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കിൽ 2018-19 അധ്യയന വർഷത്തെ  കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് ഇന്ന് (വ്യാഴം) നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ 12 വരെയാണ് രജിസ്‌ട്രേഷൻ സമയം. അപേക്ഷ സമയത്ത് സമർപ്പിച്ച എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. ഫീസ് 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 04868 234082, 9497801275 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. 

date