ഫ്‌ളോട്ട്: ക്വട്ടേഷന്‍ ക്ഷണിച്ചു
ആഗസ്റ്റ് 30ന് ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ കേരള വനിതാ കമ്മീഷന്റെ ഫ്‌ളോട്ട് തയാറാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയമായിരിക്കണം. ഡിസൈന്‍, നിര്‍മ്മാണം, അവതരണം എന്നിവ ഏത് രീതിയിലെന്നു വ്യക്തമാക്കി അവയ്ക്ക് ചിലവാകുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റടക്കമുള്ള ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12നകം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ 16ന് വൈകിട്ട് മൂന്നിന് തുറന്നു പരിശോധിക്കും.
പി.എന്‍.എക്‌സ്.3512/18
- Log in to post comments