Skip to main content

കേരള നിയമസഭ: സെലക്ട് കമ്മിറ്റി യോഗം 20 ന്

മൃഗസംരക്ഷണ ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി  ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉള്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 20 ന് രാവിലെ 11 ന്  കൊല്ലം ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും.  ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച  ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org -Home page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്‍പര്യമുളളവര്‍ക്ക് അവ യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖാമൂലം അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയില്‍ മുഖാന്തിരമോ അയച്ചു കൊടുക്കാം.

date