Post Category
സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു.
കോട്ടയം: സൈനിക ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കായി സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. സ്പർശ് പെൻഷൻ പോർട്ടലിലേക്ക് മാറിയിട്ടും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത വിമുക്തഭടന്മാർക്കും വിധവകൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. പെൻഷൻ പോർട്ടലുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. തിരുനക്കര അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്രിഗേഡിയർ (റിട്ട.) എം.ഡി. ചാക്കോ, തിരുവനന്തപുരം ഡിഫൻസ് അക്കൗണ്ട്സ് അസിസ്റ്റന്റ് കൺട്രോളർ ആർ. നാരായണ പ്രസാദ്, മേജർ കുൽവന്ദ് സിംഗ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ക്യാപ്റ്റൻ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments