Post Category
പഠനോപകരണ വിതരണം നടത്തി
കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി, എസ്. ടി വിഭാഗങ്ങൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസി. ടി വിഭാഗത്തിനുള്ള വാട്ടർ ടാങ്ക് വിതരണവും നടത്തി. നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടിക്കര ഉദ്ഘാടനം നിർവഹിച്ചു.
52 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ്.ടി വിഭാഗത്തിലെ 11 പേർക്ക് വാട്ടർ ടാങ്കും വിതരണവും നടത്തി.
എസ്. സി, എസ്. ടി വിഭാഗക്കാർക്കായി അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ മുടക്കിയാണ് പഠനോപകരണങ്ങളും ടാങ്കുകളും വിതരണം ചെയ്തത്.
ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിജി ചവറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജിത ഷാജി, നഗരസഭാംഗങ്ങളായ
തങ്കച്ചൻ കോണിക്കൽ, സിന്ധു കർത്തേടം, വിജി ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്പെക്ടർ എം. കെ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments