ആറന്മുള എന്‍ജിനീയറിങ് കോളജ് ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആറന്മുള എന്‍ജിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍, ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍പ്പണ്‍ 23' എന്ന പേരില്‍ ഏപ്രില്‍ 26, 27 തീയതികളില്‍ കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കുന്നു. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും അവയുടെ പ്രയോഗ സാധ്യതകളും വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും വിദ്യാര്‍ഥികളുടെ വിവിധ മത്സരങ്ങളും ,ഹാന്‍ഡി ക്രാഫ്റ്റ്, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഖാദി എക്സിബിഷനുകള്‍ക്കും പുറമേ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മെഗാഷോയും ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
15 ല്‍ അധികം വര്‍ക്ക് ഷോപ്പുകളും 70ല്‍പരം ഇവന്റുകളും ഗെയിമുകളും ഫെസ്റ്റിന് മാറ്റുരയ്ക്കും. ഫെസ്റ്റിന്റെ ഭാഗമായി 26 ന് വൈകിട്ട് നടക്കുന്ന ഫാഷന്‍ ഷോയില്‍ പ്രമുഖ സിനിമ അഭിനയത്രി നേഹ സക് സേന മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. 27 ന് വൈകിട്ട് പ്രമുഖ സിനിമ പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് ബാന്‍ഡ് ഷോയും നടക്കും.
- Log in to post comments