കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 25)
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 25) വൈകീട്ട് 3 ന് റവന്യു , ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അഡ്വ.ആന്റോ ആന്റെണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് , ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയാണ് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത് . (പിഎന്‍പി1248/23)
- Log in to post comments