Skip to main content

നടൻ മാമുക്കോയയുടെ നിര്യാണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചിച്ചു

 

മലയാളത്തിന്റെ പ്രിയതാരം മാമുക്കോയയുടെ വേർപാടിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹാസ്യനടനായും സ്വഭാവ നടനായും മലയാള ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയം തീർത്ത നടനെയാണ് നമുക്ക് നഷ്ടമായതെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക വിഷയങ്ങളിലടക്കം വ്യക്തമായ നിലപാടുകളുണ്ടായിരുന്ന നടനായിരുന്നു അദ്ദേഹം. കോഴിക്കോടൻ ഭാഷയും ആരെയും ചിരിപ്പിക്കുന്ന നർമ്മ ബോധവുമായിരുന്നു മലയാള സിനിമയിൽ മാമുക്കോയയെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

date