Skip to main content

വിധവകള്‍ക്കായി അപരാജിത പദ്ധതി: സൗജന്യ കാറ്ററിങ് പരിശീലനം

 

ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ വിധവകളുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന അപരാജിത പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്കായി വടക്കഞ്ചേരി ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് ആദ്യവാരം സൗജന്യ കാറ്ററിങ് (ഫുഡ് പ്രൊഡക്ഷന്‍) പരിശീലനം സംഘടിപ്പിക്കുന്നു. പത്ത് ദിവസത്തെ പരിശീലനത്തിനുശേഷം പ്രമുഖ ഹോട്ടലുകളില്‍ ഓണ്‍ ജോബ് ട്രെയിനിങ് നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള 50 ന് താഴെ പ്രായമുള്ള പാലക്കാട് ജില്ലയില്‍ സ്ഥിര താമസമുള്ള വിധവകള്‍ പേര്, വയസ്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ഏപ്രില്‍ 30നകം കുടുംബശ്രീ സി.ഡി.എസുകളില്‍ നല്‍കുകയോ 9061357776 ല്‍ വാട്‌സ്ആപ്പ് അയക്കുകയോ ചെയ്യണം. അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627

date