Skip to main content

ജില്ലാ വികസന സമിതി യോഗം 25ന്

ആലപ്പുഴ: നവംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം 25ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. രാവിലെ 10.30ന് മുന്നൊരുക്കയോഗം ചേരും. വിവിധ വകുപ്പുകൾ ജില്ലയിൽ നടപ്പാക്കുന്ന കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ഒക്‌ടോബർ 31 വരെയുള്ള സ്‌കീം തിരിച്ചുള്ള പുരോഗതി പ്ലാൻസ്‌പേസിൽ കൃത്യമായി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
                                                                  
  (പി.എൻ.എ.2818/17)
 

date