Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലെ വരുമാനം 3,10,000 രൂപ

ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ നെന്മാറ ബ്ലോക്ക് യുവ സഹകരണ സൊസൈറ്റി സജ്ജമാക്കിയ സ്റ്റാളില്‍ നിന്ന് ലഭിച്ച വരുമാനം 3,10,000 രൂപ. പല്ലശ്ശന കുടുംബശ്രീ ആന്‍ഡ് കാറ്ററിങ് സഹകരണ സൊസൈറ്റിക്ക് 35,000 രൂപയും പല്ലശ്ശന സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 98,000 രൂപയും ചിറ്റൂര്‍ ബ്ലോക്ക് യുവസഹകരണ സൊസൈറ്റിക്ക് 19,900 രൂപയുമാണ് വരുമാനമായി ലഭിച്ചത്. നെന്മാറ ബ്ലോക്ക് യുവ സഹകരണ സൊസൈറ്റി ആഡിനിയം, ഡാലിയ, ട്യര്‍നഷ്യ, ദയന്തസ്, ഫിലോഷ്യ, ജമന്തി, റോസ്, തെച്ചി തുടങ്ങിയ പുഷ്പങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് സ്റ്റാളില്‍ സജ്ജീകരിച്ചത്. പുഷ്പങ്ങള്‍ക്ക് പുറമേ പയര്‍, വെണ്ട, അവര, പടവലം, മുളക്, ചീര, വഴുതിന തുടങ്ങിയ പച്ചക്കറി വിത്തുകളും ഓറഞ്ച്, ഞാവല്‍, സപ്പോട്ട, പ്ലാവ്, മാവ്, പേരയ്ക്ക തുടങ്ങിയ ഫലവൃക്ഷത്തെകളും കറിവേപ്പ്, പുതിന, കറ്റാര്‍വാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സ്റ്റാളില്‍ എത്തിച്ചിരുന്നു. ചിറ്റൂര്‍ ബ്ലോക്ക് യുവസഹകരണ സൊസൈറ്റി വാഴപ്പൂവ് അച്ചാര്‍, വാഴപ്പിണ്ടി സ്‌ക്വാഷ് എന്നിവയും പല്ലശ്ശന കുടുംബശ്രീ ആന്‍ഡ് കാറ്ററിങ് സഹകരണ സൊസൈറ്റി കൈത്തറിത്തുണികള്‍, പല്ലശ്ശന സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വിവിധതരം കത്തികള്‍, മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയാണ് സ്റ്റാളില്‍ ഒരുക്കിയത്.

date