Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കണ്ണൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികള്‍, അവരുടെ വിധവകള്‍ എന്നിവര്‍ ഏപ്രില്‍ മുതല്‍ എല്ലാ മൂന്ന് മാസം കൂടുമ്പോഴും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (ജൂലൈ, ഒക്‌ടോബര്‍, ജനുവരി) ജൂലൈ മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇതുവരെയും ഹാജരാക്കാത്തവര്‍ ആഗസ്റ്റ് 14 ന് മുമ്പ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments