ബോണസ് വര്‍ദ്ധന
കണ്ണൂര്‍ ജില്ലയിലെ ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സെയില്‍സ് റപ്രസന്റേറ്റീവ്മാര്‍ക്ക് 2017-18 വര്‍ഷത്തേക്ക് 12.5 ശതമാനം ബോണസ് ലഭിക്കും. ബോണസ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി ജില്ലാ ലേബര്‍ ആഫീസര്‍ ടി വി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എം വി രാമകൃഷ്ണന്‍, വി ആര്‍ അനന്തനാരായണന്‍, പി സുധീര്‍, എം മനോഹരന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, പി സുരേഷ്, കെ രാജന്‍, കെ എം ബാബു, ഇ സുര്‍ജിത്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളിലെ ജീവനക്കാരുടെ 2017 - 18 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍. ടി.വി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. വ്യവസ്ഥയനുസരിച്ച് ജില്ലയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് 2017-18 വര്‍ഷത്തേക്ക് മൊത്തവരുമാനത്തിന്റെ 20 ശതമാനം ബോണസ് നല്‍കും. ബോണസ് പരിധി പരമാവധി മാസശമ്പളം 10,000 രൂപ എന്ന രീതിയില്‍ നല്കുന്നതിന് ഇരുവിഭാഗവും സമ്മതിച്ചു.
ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എം.വി. രാമകൃഷ്ണന്‍, വി.ആര്‍.അനന്തനാരായണന്‍, പി. സുധീര്‍, എം.മനോഹരന്‍ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് വി.വി. ബാലകൃഷ്ണന്‍, പവനന്‍. കെ (സി.ഐ.ടി.യു), എം. വേണുഗോപാല്‍ (ബി.എം.എസ്), പി.പി. അനില്‍കുമാര്‍, പ്രസൂണ്‍ ബാബു. പി (കെ.പി.പി.എ) എന്നിവരും പങ്കെടുത്തു.
- Log in to post comments