Skip to main content
അന്തരിച്ച ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

അന്തരിച്ച ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

 

അന്തരിച്ച ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ്‌ നിസാർ, അബ്ദുൽ റഷീദ് എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.

കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കൗൺസിലർമാരായ വാടിയിൽ നവാസ്, കൊല്ലരത്ത് സുരേഷൻ, ഷെമീന ടി.കെ, രജനി, ഗിരിജ ടീച്ചർ, രാജീവ്‌ കെ എന്നിവരും പങ്കെടുത്തു.

date