Skip to main content
പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

 

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കാർഡിന്റെ വിതരണോദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ നിരവധി വ്യത്യസ്തമായ   പദ്ധതികളാണ് ഈ മേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത്  പ്രിവിലേജ് കാർഡ് അനുവദിച്ചത്. പ്രിവിലേജ് കാർഡ് കൈവശമുള്ള  രക്ഷിതാക്കൾക്ക് ഇനിമുതൽ റേഷൻ കട, മാവേലി സ്റ്റോറുകൾ, ബാങ്ക്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, മറ്റു പൊതു സ്ഥാപനങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ മുൻഗണന ലഭിക്കും.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല എം, അബ്ദുൽ ഹാരിസ് വി.കെ, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ സ്വാഗതവും പഞ്ചായത്ത് അംഗം ലതിക ടീച്ചർ നന്ദിയും പറഞ്ഞു.

date