Skip to main content

ബേപ്പൂര്‍ തുറമുഖം ഡ്രഡ്ജിംഗ് പ്രവൃത്തിക്ക് നാളെ തുടക്കം

 

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

ബേപ്പൂര്‍ തുറമുഖം വാര്‍ഫിന് ആഴം കൂട്ടുന്ന പ്രവൃത്തി നാളെ (മെയ് രണ്ട്) ആരംഭിക്കും. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ബേപ്പൂര്‍ തുറമുഖം ക്യാപിറ്റൽ ഡ്രഡ്ജിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാവും.

നിലവില്‍ മൂന്നര മീറ്റര്‍ മാത്രമാണ് ബേപ്പൂര്‍ കപ്പല്‍ച്ചാലിന്റെ ആഴം. വലിയ ചരക്കുകപ്പലുകള്‍ക്ക് തുറമുഖത്തെത്താന്‍ സാധിക്കാത്തതിന് ആഴം കൂട്ടുന്നതോടെ പരിഹാരമാകും. മൂന്നര മീറ്റര്‍ ആഴമെന്നത് രണ്ട് മീറ്റർ കൂട്ടി അഞ്ചര മീറ്ററായി വർധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഒന്നര മീറ്റർ ആഴമാണ് കൂട്ടുന്നത്. ഇതിനായി 2022-23 ബജറ്റില്‍ 11.8 കോടി രൂപയാണ്

date