Skip to main content

ഫിനിഷിംഗ് സ്കൂൾ ഉദ്ഘാടനം നാളെ (മെയ് രണ്ടിന് )

 

സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ  പ്രവർത്തനമാരംഭിക്കുന്ന ഫിനിഷിംഗ് സ്കൂളിന്റെ ഉദ്ഘാടനം നാളെ നടക്കും.  ഉച്ചക്ക് 2.30 ന് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം  നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എ ഗീത മുഖ്യ പ്രഭാഷണം നടത്തും.

സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുകയാണ് ഫിനിഷിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നത് വഴി സർക്കാർ ലക്ഷ്യമിടുന്നത്.  എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്നതിന് പുറമെയാണ് കോഴിക്കോട് ജില്ലയിലും ഫിനിഷിംഗ് സ്കൂൾ ആരംഭിക്കുന്നത്.

date