Skip to main content

നവീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

 

കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാർഡ് പന്തലായനിയിലെ നവീകരിച്ച നെല്ലിക്കോട്ടുകുന്ന് കുടിവെള്ള പദ്ധതി, കാരുകുളങ്ങര കിണർ എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. 2022 - 2023 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ എം.വി.ബാലൻ, വി.കെ. രേഖ, എം.നാരായണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

date